ദേശീയം

കര്‍ഷകനോട് കൈക്കൂലി ആവശ്യപ്പെട്ടു; തഹസില്‍ദാറുടെ വീട്ടില്‍ നിന്നും റെയ്ഡില്‍ പിടിച്ചത് 93 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെലങ്കാനയിലെ രെങ്കറെഡ്ഡി ജില്ലാ തഹസില്‍ദാറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും. തെലങ്കാന ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് തഹസില്‍ദാറായ വി.ലാവണ്യയുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കണ്ടെടുത്തത്. 

കര്‍ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. വസ്തുവിന്റെ രേഖകള്‍ തിരുത്തുന്നതിനായി ഒരു കര്‍ഷകനില്‍ നിന്ന് നാല് ലക്ഷം രൂപ ഇവര്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. ഹൈദരാബാദിലെ ഹയാത്ത് നഗറിലെ ഇവരുടെ വസതിയിലാണ് റെയ്ഡ് നടത്തിയത്. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി. 

രേഖകളില്‍ പിഴവ് വന്നതോടെ ഇത് തിരുത്തുന്നതിനായി അധികൃതരെ സമീപിച്ചപ്പോള്‍ മൊത്തം എട്ട് ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. അഞ്ച് ലക്ഷം രൂപ ജില്ലാ റവന്യൂ ഓഫീസറിനും മൂന്ന് ലക്ഷം രൂപ വിആര്‍ഒയ്ക്കും നല്‍കിയെന്നാണ് കര്‍ഷകന്‍ പരാതിയില്‍ പറയുന്നത്. ചോദ്യം ചെയ്യലില്‍ തഹസില്‍ദാര്‍ ആരോപണം നിഷേധിച്ചതോടെയാണ് ഇവരുടെ വസതിയില്‍ റെയ്ഡ് നടത്തിയത്. രണ്ട് വര്‍ഷം മുന്‍പ് മികച്ച തഹസില്‍ദാര്‍ക്കുള്ള പുരസ്‌കാരം നല്‍കി തെലങ്കാന സര്‍ക്കാര്‍ ഇവരെ ആദരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?