ദേശീയം

'എതിരാളികള്‍ കാണാതെ പോകരുത് മുഖ്യമന്ത്രിയുടെ ഈ മനുഷ്യത്വം'; തിരക്കുകള്‍ ഒഴിവാക്കി ആംബുലന്‍സിന് വഴിമാറി; കയ്യടി

സമകാലിക മലയാളം ഡെസ്ക്


ഹൈദരബാദ്: മന്ത്രി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മറ്റുവാഹനങ്ങള്‍ വഴി മാറികൊടുക്കുന്നതാണ് പതിവുരീതി. എന്നാല്‍ രോഗിയുമായി പോകുന്ന ആംബുലന്‍സിന് വഴി മാറി മുഖ്യമന്ത്രി മാതൃകയായി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയാണ് യാത്രക്കിടെ ആംബുലന്‍സിന് വഴിമാറി കൊടുത്തത്.

ഗണ്ണവാരം വിമാനത്താവളത്തില്‍ നിന്ന് വരുന്ന വഴിയാണ് ആംബുലന്‍സ് വാഹനത്തിന്റെ ശബ്ദം കേട്ടത്. ഇതിന് പിന്നാലെ വണ്ടി നിര്‍ത്തി വാഹനത്തിന് പോകാന്‍ സൗകര്യം ഒരുക്കുകയായിരുന്നു. വാഹനത്തില്‍ ക്യാന്‍സര്‍ രോഗിയുമായി ശാരദാ പീഡം ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്.

ഇതാദ്യമായല്ല സ്വന്തം വാഹനം നിര്‍ത്തി ജഗന്‍ മോഹന്‍ മറ്റുള്ളവര്‍ക്കായി വഴിമാറികൊടുക്കുന്നത്. നേരത്തെയും അഹേത്തിന്റെ മനുഷ്യത്വപരമായ നിലപാടുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍