ദേശീയം

ക്യൂ തെറ്റിച്ചതിന്റെ പേരില്‍ തര്‍ക്കം; കുടിവെള്ളം ശേഖരിക്കുന്നതിനിടെ സ്ത്രീ അടിയേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അമരാവതി: പൊതു ടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ മര്‍ദ്ദനമേറ്റ് സ്ത്രീ മരിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലായിരുന്നു സംഭവം. പദ്മ(38) ആണ് മരിച്ചത്. കടുത്ത ജലക്ഷാമം നേരിടുന്ന മേഖലയാണ് ഇത്. 

സ്റ്റീല്‍ കുടം കൊണ്ടുള്ള അടിയേറ്റാണ് ഇവര്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു. കുടിവെള്ളം ശേഖരിക്കാനുള്ള ക്യൂ ചിലര്‍ തെറ്റിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. തര്‍ക്കത്തിന് ഇടയില്‍ ആരു സ്ത്രീ കുടം കൊണ്ട് പദ്മയുടെ തലയ്ക്ക് അടിക്കുകയും, സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. 

സംഭവവുമായി ബന്ധപ്പെട്ട് സുന്ദരമ്മ എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാലവര്‍ഷം എത്താന്‍ വൈകുന്നതാണ് ആന്ധ്രപ്രദേശില്‍ വരള്‍ച്ച രൂക്ഷമാക്കുന്നത്. ശുദ്ധജലത്തിന് വേണ്ടിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ കൊലപാതകങ്ങളില്‍ കലാശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി