ദേശീയം

തൊഴിലുറപ്പു പദ്ധതി എക്കാലത്തേക്കും തുടരില്ല; നിലപാടു വ്യക്തമാക്കി കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി എക്കാലത്തേക്കും തുടരാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍. ദരിദ്രര്‍ക്കു വേണ്ടിയുള്ളതാണ് ഈ പദ്ധതിയെന്നും ദാരിദ്ര്യത്തെത്തന്നെ ഇല്ലാതാക്കലാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തോമര്‍ പറഞ്ഞു. ലോക്‌സഭയില്‍ ധനാഭ്യര്‍ഥനാ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പു പദ്ധതിക്കുള്ള ബജറ്റ് വിഹിതം കുറഞ്ഞത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. 2018-19 ബജറ്റ് വിഹിതവുമായാണ് ഇപ്പോഴത്തെ വിഹിതത്തെ താരതമ്യം ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ 55,000 കോടിയില്‍നിന്ന് 60,000 കോടി ആയി വിഹിതം ഉയരുകയാണ് ചെയ്തത്. മോദി സര്‍ക്കാര്‍ തൊഴിലുറപ്പു പദ്ധതിയെ കൂടുതല്‍ മെച്ചപ്പെടുത്തി. ഇപ്പോള്‍ 99 ശതമാനം പേര്‍ക്കും ബാങ്ക് വഴിയാണ് വേതനം ലഭിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഗ്രാമീണ മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങളെ മന്ത്രി പ്രശംസിച്ചു. സര്‍ക്കാര്‍ അവര്‍ക്കു വായ്പ നല്‍കുന്നു, അവര്‍ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ട്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ വലിയ ആളുകള്‍ക്ക് അവരെ മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്