ദേശീയം

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട 'ദോശ രാജാവ്' രാജഗോപാല്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊലപാതക കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടല്‍ ഉടമ പി രാജഗോപാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ജയിലില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് രാജഗോപാലിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. രാജഗോപാലിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഈ മാസം ആറിനാണ് രാജഗോപാല്‍ കീഴടങ്ങിയത്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ചായിരുന്നു രാജഗോപാല്‍ കീഴടങ്ങാന്‍ എത്തിയത്. 

കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന രാജഗോപാലിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയായിരുന്നു കീഴടങ്ങല്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജഗോപാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നത്. 

2001 ലാണ് രാജഗോപാല്‍ ശിക്ഷിക്കപ്പെട്ട കേസിനാസ്പദമായ സംഭവം. ശരവണഭനിലെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാളുടെ ഭാര്യ ജീവ ജ്യോതിയെ സ്വന്തമാക്കാനായി രാജഗോപാല്‍ പ്രിന്‍സ് ശാന്തകുമാരനെ കൊന്നു കുഴിച്ചു മൂടി എന്നാണ് കേസ്. എട്ട് വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ജീവ ജ്യോതിയെ തന്റെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചു. എന്നാല്‍ ജീവജ്യോതിയും ശാന്തകുമാരനും ഇത് എതിര്‍ത്തു. ഇതേത്തുടര്‍ന്നാണ് ശാന്തകുമാരനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും