ദേശീയം

'ശങ്ക' കലശലായി ; ട്രെയിൻ നിർത്തിയിട്ട് ഡ്രൈവർ വണ്ടിക്ക് മുന്നിൽ മൂത്രമൊഴിച്ചു, (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ട്രെയിൻ പല കാരണങ്ങളാൽ നിർത്തിയിടുന്നത് നമുക്ക് പരിചിതമായ കാര്യമാണ്. എന്നാൽ മുംബൈയിൽ നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ട്രെയിൻ നിർത്തിയിട്ടത് തികച്ചും അപ്രതീക്ഷിതമായ കാര്യത്തിനാണ്. എൻജിൻ ഡ്രൈവറുടെ മൂത്രശങ്ക കലശലായപ്പോൾ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. ട്രെയിൻ നിർത്തിയിട്ടു. വെളിയിലിറങ്ങി ഡ്രൈവർ ട്രെയിന് മുന്നിൽ നിന്നു തന്നെ കാര്യം സാധിച്ചു. 

അംബർനാഥ്, ഉല്ലാസ് നഗർ സ്‌റ്റേഷനുകൾക്കിടയിലാണ് വണ്ടി നിർത്തിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഇപ്പോൾ. തൊട്ടടുത്തുള്ള മേൽപ്പാലത്തിൽനിന്നാണ് ഒരാൾ ഇത് ക്യാമറയിൽ പകർത്തിയത്. സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം നടത്തിവരികയാണ്.

അതേസമയം, എഞ്ചിൻ ഡ്രൈവർമാർക്ക് മൂത്രമൊഴിക്കാനും മറ്റുമുള്ള സൗകര്യം വണ്ടിയിൽ ത്തന്നെ ഒരുക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. തുടർച്ചയായി രണ്ടും മൂന്നും മണിക്കൂർ വരെ വണ്ടി ഓടിക്കേണ്ടിവരുമ്പോൾ പ്രാഥമിക കൃത്യങ്ങൾക്കായി വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്ന് എൻജിൻ ഡ്രൈവർമാർ പരാതിപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം