ദേശീയം

കര്‍ണാടക: വിമത എംഎല്‍എമാരുടെ ഹര്‍ജി നാളെ പരിഗണിക്കും; കോണ്‍ഗ്രസും സ്പീക്കറും കക്ഷിചേരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടക വിശ്വാസ വോട്ടെടുപ്പ് എത്രയും വേഗം നടത്തണമെന്ന വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഹര്‍ജി ചൊവ്വാഴ്ചത്തെ പരിഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഹര്‍ജിയില്‍ കോണ്‍ഗ്രസും കര്‍ണാടക നിയമസഭ സ്പീക്കര്‍ രമേശ് കുമാറും കക്ഷിചേരും. വിമതരരുടെ വിപ്പില്‍ വ്യക്തത തേടിയാണ് കക്ഷിചേരുന്നത്. സ്പീക്കര്‍ക്ക് വേണ്ടി അഭിഷേക് സിങ്‌വിയും കോണ്‍ഗ്രസിന് വേണ്ടി കപില്‍ സിബലും ഹാജരാകും. 

ഇന്നു തന്നെ വിശ്വാസ വോട്ടു നടത്താന്‍ സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചിരുന്നു.

 സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നിവരാണ്, ഇന്നു തന്നെ വിശ്വാസവോട്ടെടുപ്പു നടത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അവര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. ഹര്‍ജി മെന്‍ഷന്‍ ചെയ്‌തെങ്കിലും ചീഫ് ജസ്റ്റിസ് അനുവദിച്ചില്ല. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റ് പറഞ്ഞു. ഇക്കാര്യം നാളെ നോക്കാമെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയിലേക്കു വീണുപോയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി