ദേശീയം

പ്രസിഡന്റ് നെഹ്‌റു കുടുംബത്തില്‍നിന്ന് അല്ലെങ്കില്‍ 24 മണിക്കൂറിനകം കോണ്‍ഗ്രസ് പിളരും: നട്‌വര്‍ സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് ഒരാള്‍ പാര്‍ട്ടി അധ്യക്ഷപദത്തില്‍ എത്തിയാല്‍ ഇരുപത്തിനാലു മണിക്കൂറിനകം കോണ്‍ഗ്രസ് പിളരുമെന്ന് മുതിര്‍ന്ന നേതാവ് നട്‌വര്‍ സിങ്. അധ്യക്ഷപദത്തില്‍ നെഹ്‌റു കുടുംബത്തില്‍നിന്നുള്ള ഒരാള്‍ തന്നെ വേണമന്നും പ്രിയങ്ക ഗാന്ധി അതിനു പ്രാപ്തയാണെന്നും നട്‌വര്‍ സിങ് പറഞ്ഞു. 

134 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് ദേശീയ അധ്യക്ഷനില്ലാതിരിക്കുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്ന് വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ നട്‌വര്‍ സിങ് പറഞ്ഞു. നെഹ്‌റു കുടുംബത്തിനു പുറത്ത് നിന്ന് ഒരാള്‍ അധ്യക്ഷദത്തില്‍ എത്തണമെന്ന നിലപാടില്‍നിന്ന് രാഹുല്‍ ഗാ്ന്ധി പിന്‍മാറണം. പ്രിയങ്ക അധ്യക്ഷയായിരിക്കാന്‍ പ്രാപ്തയാണ്. ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ പ്രിയങ്കയുണ്ടാക്കിയ മാറ്റം അദ്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ രാജിയെ തുടര്‍ന്നു നേതൃത്വത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്കിടെയാണ് പ്രിയങ്കയ്ക്കു വേണ്ടിയുള്ള മുറവിളിയെ അനുകൂലിച്ച് നട്‌വര്‍ സിങ് രംഗത്തെത്തിയത്. പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക സന്ദര്‍ശിച്ചതും അവരെ പൊലീസ് തടഞ്ഞുവച്ചതും വന്‍ വിവാദമായിരുന്നു. പാര്‍ട്ടിയെ നയിക്കാനുള്ള പ്രിയങ്കയുടെ പ്രാഗത്ഭ്യമാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് നട്‌വര്‍ സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു