ദേശീയം

കോടിക്കണക്കിന് കള്ളപ്പണം ഒഴുക്കി; മന്ത്രി പദവി വാഗ്ദാനം; ബ്ലാക്ക് മെയിലിംഗിനായി കേന്ദ്ര ഏജന്‍സികള്‍.......; കുമാരസ്വാമിയെ വീഴ്ത്തിയത് ഇങ്ങനെയെന്ന് കെസി വേണുഗോപാല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:രാജ്യം കണ്ട ഏറ്റവും ഹീനമായ രാഷ്ട്രീയ അട്ടിമറിയാണ് കര്‍ണാടകത്തില്‍ ബിജെപി നടത്തിയതെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാരും ഗവര്‍ണറും മഹരാഷ്ട്രാ സര്‍ക്കാരും ബിജെപി നേതൃത്വവും സംയുക്തമായി നടത്തിയ കുതിരക്കച്ചവടത്തിലൂടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ജെഡിഎസ് സര്‍ക്കാരിനെ ഇപ്പോള്‍ വീഴ്ത്തിയത്. 

സര്‍ക്കാരിനെ വീഴ്ത്താന്‍ കോടിക്കണക്കിന് കള്ളപ്പണമാണ് ബിജെപി ഒഴുകിയത്. പണത്തോടൊപ്പം മന്ത്രിസ്ഥാനമടക്കം അവര്‍ കൂറുമാറിയ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തു.  ഇതോടൊപ്പം ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സമെന്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളേയും വിലപേശലിനും ബ്ലാക്ക് മെയിലിംഗിനുമായി ബിജെപിയും കേന്ദ്രസര്‍ക്കാരും ഉപയോഗപ്പെടുത്തിയെന്നും കെസി വേണുഗോപാല്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 

ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സി കളേയും വിലപേശലിനും ബ്ലാക്ക് മെയിലിങ്ങിനും വേണ്ടി ബിജെപി ദുരുപയോഗം ചെയ്തു. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നേതാക്കള്‍ ഭരണപക്ഷ എം.എല്‍. എ. മാര്‍ക്ക് പണം വാഗ്ദാനം ചെയ്യുകയും കച്ചവടം ' ഉറപ്പിക്കാന്‍ ചര്‍ച്ചനടത്തുന്നതിന്റേയും  വീഡിയോ അടക്കമുള്ള തെളിവുകള്‍ നിയമസഭക്കു മുന്‍പില്‍ വന്നു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത നാണം കെട്ട വിലപേശലിലൂടെയും  ജനാധിപത്യത്തിലെ ഏറ്റവും തരം താണ വഴികളിലൂടെയുമാണ്   സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി ജെ പി ശ്രമിച്ചത്. രാജ്യത്തുനടന്ന ഏറ്റവും വലിയ രാഷ്ട്രീയ കുംഭകോണവും കള്ളപ്പണ ഇടപാടു മാണ് കര്‍ണ്ണാടകത്തില്‍ അധികാരത്തിലിരിക്കുന്ന സഖ്യസര്‍ക്കാരിനെ തകര്‍ക്കാന്‍ ബി ജെ പി നടത്തിയിരിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

നിയമസഭയില്‍ എം എല്‍ എമാരുടെ എണ്ണത്തില്‍  ബി ജെ പിക്ക്  മേല്‍ക്കൈനേടാനായെങ്കിലും ധാര്‍മ്മികമായ വിജയം കോണ്‍ഗ്രസ്‌ജെ ഡി എസ് സഖ്യത്തിനാണെന്നും ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ അവിശുദ്ധമായി ബി ജെ പി നടത്തിയ  അട്ടിമറി ജനങ്ങളിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസ് ദേശവ്യാപക പ്രചരണം നടത്തുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ