ദേശീയം

സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു, നടപടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേത്‌

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോട്ടറി രാജാവായി അറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 119.60 കോടി രൂപയോളം വരുന്ന സ്വത്തുക്കളാണ് ലോട്ടറി അഴിമതിയുമായി ബന്ധപ്പെട്ട് മരവിപ്പിച്ചത്. 

വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, ലോട്ടറി റെഗുലേഷന്‍ ആക്ടിന്റെ ചട്ടങ്ങള്‍ ലംഘിക്കല്‍ എന്നിവയില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ സിബിഐയും, ആന്റി കറപ്ഷന്‍ ബ്യൂറോയും ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണമാരംഭിച്ച് നടപടിയെടുത്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. 

ലോട്ടറി റെഗുലേഷന്‍ ആക്ട് 1998ലെ ചട്ടങ്ങള്‍ ലംഘിക്കാന്‍ ഗൂഡാലോചന നടത്തുകയും, സിക്കിം സര്‍ക്കാരിനെ കബളിപ്പിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സാന്റിയാഗോ മാര്‍ട്ടിന്‍ കരാര്‍ ഉണ്ടാക്കിയെന്നുമാണ് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. 910 കോടി രൂപയുടെ ലാഭം ഇതിലൂടെ സാന്റിയാഗോ മാര്‍ട്ടിനും സംഘത്തിനുമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള സാന്റിയാഗോ മാര്‍ട്ടിന്റെ 61 വീടുകള്‍, സ്ഥാപനങ്ങള്‍, 85 ഭൂസ്വത്തുക്കള്‍ എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം ഏപ്രില്‍ 30 മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാന്റിയാഗോ മാര്‍ട്ടിന്റെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ നിന്ന് കണക്കില്‍പ്പെടാത്ത 595 കോടി രൂപ കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി