ദേശീയം

'പതിമൂന്നാം വയസിൽ ബസിൽവെച്ച് ലൈം​ഗിക ചൂഷണത്തിന് ഇരയായി'; രാജ്യസഭയിൽ ദുരനുഭവം വിവരിച്ച് എംപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; പതിമൂന്നാം വയസിൽ തനിക്ക് നേരിടേണ്ടിവന്ന ലൈം​ഗിക ചൂഷണത്തെക്കുറിച്ച് രാജ്യസഭയിൽ വിവരിച്ച് തൃണമൂൽ കോൺ​ഗ്രസ് നേതാവ്. പോക്സോ നിയമഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് ഡെറിക് ഒബ്രിയാന്‍ തനിക്ക് നേരിട്ട ആക്രമണത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. 

'ഏറെ ദുഃഖത്തോടെ ഞാനൊരു കാര്യം പറയാം. രാജ്യം അതറിയണം, എന്റെ കുടുംബത്തിന് അതറിയാം. എനിക്ക് 13 വയസ്സ് പ്രായം. ടെന്നീസ് പരിശീലനം കഴിഞ്ഞ് ബസില്‍ യാത്രചെയ്യുന്ന സമയം. ചെറിയ പാന്റ്സും ടീഷര്‍ട്ടുമായിരുന്നു വേഷം. തിരക്കുള്ള ബസിലായിരുന്നു യാത്ര. അതിനിടയില്‍ ഞാന്‍ ലൈംഗികമായി ചൂഷണത്തിനിരയായി. എന്റെ പാന്റ്സിലേക്ക് ഒരാള്‍ ശുക്ലം തെറിപ്പിച്ചു. അത് ആരായിരുന്നു എന്ന് എനിക്കറിയില്ല. പക്ഷേ, ഞാന്‍ ലൈംഗിക ചൂഷണത്തിനിരയായി' ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. 

ചൂഷണത്തിന് ഇരയായി വർഷങ്ങൾക്ക് ശേഷമാണ് മാതാപിതാക്കളോട്  ഇതിനെക്കുറിച്ച്  തുറന്നു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ദുരനുഭവങ്ങള്‍ മറച്ചുവെക്കാതെ തുറന്നുപറയാന്‍ കുട്ടികള്‍ ധൈര്യം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോക്സോ നിയമ ഭേദഗതി ബില്ലിനെ ഏറെ സന്തോഷത്തോടെ ശക്തമായി പിന്തുണക്കുന്നുവെന്ന് തൃണമൂൽ എംപി പറഞ്ഞു. 

കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷവരെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പോക്സോ നിയമത്തിലെ പ്രധാന ഭേദഗതി. രാജ്യസഭ നിയമഭേദഗതി പാസാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!