ദേശീയം

പ്രളയത്തില്‍ മുങ്ങിയ മഹാലക്ഷ്മി എക്‌സ്പ്രസില്‍ നിന്ന് 600പേരെ രക്ഷിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തില്‍ മഹാലക്ഷ്മി എക്‌സ്പ്രസ്‌
ട്രെയിനില്‍ കുടുങ്ങിയ 700പേരില്‍ 600പേരെ രക്ഷപ്പെടുത്തി. നേവിയും ദേശീയ ദുരന്ത നിവാരണ സേനയും  ചേര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

യാത്രക്കാരെ എയര്‍ലിഫ്റ്റിങ് വഴിയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് കോല്‍ഹാപൂരിലേക്ക് പുറപ്പെട്ടതാണ് മഹാലക്ഷ്മി എക്‌സ്പ്രസ്. എന്നാല്‍ ചംതോലി എത്തിയതോടെ ട്രെയിന്‍ മുങ്ങിത്തുടങ്ങുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് പാളത്തിലും ഇരുവശത്തും അനിയന്ത്രിതമായി വെള്ളമുയര്‍ന്നു. 

ഉല്‍ഹാസ് നദി കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ട്രെയിനില്‍ ബാക്കിയുള്ള യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഉടനേതന്നെ മുഴുവന്‍പേരെയും പുറത്തെത്തിക്കുമെന്നും എന്‍ഡിആര്‍എഫ് വൃത്തങ്ങള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്താതെ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കരുത് എന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം