ദേശീയം

സംഖ്യാശാസ്ത്രം തുണയ്ക്കുമോ ? ; 'ഡി' കുറച്ച് 'ഐ' കൂട്ടി നാലാമൂഴത്തിന് യെദ്യൂരപ്പ 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കർണാടക മുഖ്യമന്ത്രിയായി നാലാംവട്ടവും ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ചുമതലയേറ്റു. തികഞ്ഞ ഭക്തനായ ബൂക്കനക്കരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന 76-കാരനായ യെദ്യൂരപ്പ, ഇത്തവണ വീണ്ടും സംഖ്യാശാസ്ത്രപ്രകാരം പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 

2007-ല്‍ സത്യപ്രതിജ്ഞാ വേളയില്‍ ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം യെദ്യൂരപ്പ തന്റെ പേര് yeddyurappa എന്നാക്കിയിരുന്നു. ഇപ്പോള്‍ പേരിലെ ഡി കുറച്ച് ഐ കൂട്ടിയാണ് പേരിൽ മാറ്റം വരുത്തിയത്. പേര് yediyurappa എന്നാക്കിയാണ് മാറ്റിയത്. 2007-ല്‍ ആദ്യമായി മുഖ്യമന്ത്രിയായത് മുതല്‍ ഭൂരിപക്ഷമില്ലാതെയാണ് നാലുതവണയും സത്യപ്രതിജ്ഞ ചെയ്തത്. 

2018 മേയ് 17-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ട് ദിവസത്തിനകം രാജിവെച്ചു. 1983 മുതല്‍ ശിവമോഗയിലെ ശിക്കാരിപുരയില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ച ലിംഗായത്ത് സമുദായ നേതാവുകൂടിയായ യെദ്യൂരപ്പ ആര്‍.എസ്.എസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു