ദേശീയം

ഗോള്‍ഡന്‍ ബാബ ഇത്തവണ എത്തുന്നത് 14 കിലോ സ്വര്‍ണം ധരിച്ച്; 'രണ്ട് ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഭാരമുള്ള മാലയിടാനാവില്ല'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; കിലോക്കണക്കിന് ഭാരം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയ ഗോള്‍ഡന്‍ ബാബ സുധീര്‍ മക്കാര്‍ വീണ്ടുമെത്തുന്നു. മാസങ്ങളായി പൊതുപരിപാടികളില്‍ നിന്ന് വിട്ടു നിന്ന ബാബ കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കാനാണ് എത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആഭരണങ്ങളുടെ അളവ് കുറച്ചാണ് ഈ വര്‍ഷത്തെ കന്‍വാര്‍ യാത്രയില്‍ എത്തുക. 14 കിലോ സ്വര്‍ണമാണ് ഇത്തവണ അണിയുക. കഴിഞ്ഞ വര്‍ഷം ഇത് 20 കിലോഗ്രാമായിരുന്നു. അദ്ദേഹത്തിന്റെ 26ാമത്തെ കന്‍വാര്‍ യാത്രയാണ് ഇത്. 

ഉത്തര്‍ പ്രദേശിലെ ഗാസിദാബാദ് ജില്ലയിലൂടെ ഞായറാഴ്ചയാണ് ഗോള്‍ഡന്‍ ബാബ തന്റെ ആഡംബര ഘോഷയാത്ര നടത്തുക. കഴുത്തില്‍ ശസ്ത്രക്രിയ നടത്തിയതിനാല്‍ ഭാരമേറിയ സ്വര്‍ണമാലകള്‍ അണിയാനാവില്ലെന്നും അതിനാലാണ് ഭാരം കുറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കൂടുതല്‍ യാത്രകള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സില്‍വര്‍ ജൂബിലി കന്‍വാര്‍ യാത്ര അവസാനത്തേതായിരിക്കുമെന്ന് ഞാന്‍ പ്രഖ്യാപിച്ചിരുന്നു. ശിവന്റെ അനുഗ്രഹത്തില്‍  26ാം കന്‍വാര്‍ യാത്ര ചെയ്യാന്‍ എനിക്ക് സാധിക്കും. തൊണ്ടയ്ക്ക് രണ്ട് ശസ്ത്രക്രിയ നടത്തിയതിനാല്‍ സ്വര്‍ണാഭരണങ്ങളുടെ എണ്ണം കുറയ്ക്കുകയാണ്. 14 കിലോ ധരിച്ചാണ് ഇത്തവണത്തെ യാത്ര' സുധീര്‍ മക്കാര്‍ പറഞ്ഞു. 

തന്റെ ആഡംബര എസ് യു വി കാറില്‍ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ കൂടിയാണ് ഗോള്‍ഡന്‍ ബാബ കാന്‍വാര്‍ യാത്ര എല്ലാ വര്‍ഷവും നടത്തുക. എട്ട് ആഡംബരക്കാറുകളും ഗോള്‍ഡന്‍ ബാബയെ യാത്രയില്‍ അനുഗമക്കും. പൊലീസ് സുരക്ഷക്ക് പുറമെ, സ്വകാര്യ സുരക്ഷാ സംഘങ്ങളുടെയും അകമ്പടിയോടെയായിരിക്കും ഗോള്‍ഡന്‍ ബാബയുടെ യാത്ര. 500- 700 ഗ്രാമില്‍ അധികം ഭാരമുള്ള 21 സ്വര്‍ണാഭരണങ്ങളാണ് ബാബയ്ക്കുള്ളത്. ഡല്‍ഹിയിലെ പ്രമുഖ ജ്വല്ലറികളാണ് ആഭരണങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി