ദേശീയം

ഭര്‍തൃസഹോദരന്‍ നാലുവര്‍ഷം ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ഭീഷണി; പൊലീസ് നടപടിയില്ല; മനംനൊന്ത് യുവതിയുടെ ആത്മഹത്യ

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന: ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കാത്ത പൊലീസിന്റെ സമീപനത്തില്‍ മനംനൊന്ത് യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു.മാസങ്ങള്‍ക്ക് മുന്‍പാണ് ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചെന്ന് പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് പരാതിക്കാരിക്കനുകൂലമായ യാതൊരു നടപടിയുമുണ്ടായില്ല, ഇതേ തുടര്‍ന്ന് തിങ്കളാഴ്ച യുവതി ജീവനൊടുക്കുകയായിരുന്നു.

ഭര്‍തൃസഹോദരന്‍ നാലുവര്‍ഷം തുടര്‍ച്ചയായി തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ലൈംഗികമായി പീഡിപ്പിച്ചതിന് പിന്നാലെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ബീഹാറിലെ വൈശാലിയിലായിരുന്നു സംഭവം
 

പരാതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരനെതിരെ നടപടിയെടുക്കാത്തതില്‍ യുവതി അസംതൃപ്തയായിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്യാന്‍ യുവതി തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ജൂണ്‍ അഞ്ചാം തിയ്യതിയാണ് ഭര്‍തൃസഹോദരന്‍ ഭീഷണിപ്പെടുത്തി നിരന്തരമായി ബലാത്സംഗം ചെയ്യുന്നുവെന്ന് കാണിച്ച് പരാതി നല്‍കിയതെന്ന് പൊലീസ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സൈന്യത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് സ്ഥലമാറ്റം ഏര്‍പ്പാടാക്കി തരാന്‍ സഹായിക്കമെന്ന് പറഞ്ഞാണ് യുവതിയെ ഭര്‍തൃസഹോദരന്‍ നഗരത്തിലേക്ക് വിളിച്ചുവരുത്തുന്നത്. ഇവിടെവച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നെന്നും നിരന്തരമായി യാത്രകള്‍ പോകാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഹോട്ടലില്‍ പൊലീസ് സംഘം തെളിവെടുപ്പിനായി എത്തിയപ്പോള്‍ ഇവരെ സന്തോഷത്തോടെയാണ് കണ്ടെതെന്നയിരുന്നു ജീവനക്കാരുടെ മൊഴി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്