ദേശീയം

ഹൈദരാബാദ് ഭീകരരുടെ സുരക്ഷിത താവളമെന്ന് ആഭ്യന്തര സഹമന്ത്രി ; അമിത് ഷായുടെ താക്കീത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഭീകരരുടെ സുരക്ഷിത താവളമാണ് ഹൈദരാബാദെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി. വിവാദപ്രസ്താവനയില്‍ കിഷന്‍ റെഡ്ഡിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ താക്കീത്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ആദ്യദിനം തന്നെയാണ് അമിത് ഷാ, ജൂനിയര്‍ മന്ത്രിയെ ശാസിച്ചത്. 

രാജ്യത്ത് ബംഗലൂരു, ഭോപ്പാല്‍ തുടങ്ങി എവിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പിടിക്കപ്പെട്ടാലും, അതിന്റെ വേരുകള്‍ എത്തുന്നത് ഹൈദരാബാദിലാണ്. സംസ്ഥാന പൊലീസും ദേശീയ അന്വേഷണ ഏജന്‍സിയും ഭീകരരെ രണ്ടു-മൂന്നു മാസത്തിനിടെ ഹൈദരാബാദില്‍ നിന്നും പിടികൂടുന്നുവെന്നും കിഷന്‍ റെഡ്ഡി അഭിപ്രായപ്പെട്ടിരുന്നു. 

കിഷന്‍ റെഡ്ഡിയുടെ പ്രസ്താവനക്കെതിരെ ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ആഭ്യന്തരസഹമന്ത്രിയുടേത് നിരുത്തരവാദപരമായ പ്രസ്താവനയാണ്. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണ് അദ്ദേഹത്തിന്‍രെ പ്രസ്താവന. എവിടെ മുസ്ലിങ്ങളെ കണ്ടോ, അവരെല്ലാം ഭീകരരാണെന്നാണ് അദ്ദേഹം വിചാരിക്കുന്നത്. ഇത് ചികില്‍സിക്കാനാവില്ലെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍