ദേശീയം

ഹോട്ടലില്‍ കയറിയ സൈനികര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉച്ച ഭക്ഷണം കഴിക്കാന്‍ റസ്‌റ്റോറന്റില്‍ കയറിയ രണ്ട് സൈനികര്‍ക്ക് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. ഉത്തര്‍പ്രദേശിലെ ഭഗ്പതിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

ഉച്ച ഭക്ഷണം കഴിച്ച ശേഷം റസ്റ്റോറന്റില്‍ വച്ച് ഒരാളുമായി ഇവര്‍ തര്‍ക്കിക്കുകയും പിന്നീട് ഇത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. പിന്നീട് റോഡില്‍ വച്ച് എട്ടോളം പേര്‍ ചേര്‍ന്ന് രണ്ട് സൈനികരേയും ആക്രമിക്കുകയായിരുന്നു. റസ്റ്റോറന്റിലെ ജീവനക്കാരടക്കമുള്ളവരാണ് ആക്രമണത്തിന് പിന്നില്‍. 

സംഭവവുമായി ബന്ധപ്പെട്ട് എട്ട് റസ്റ്റോറന്റ് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി