ദേശീയം

2020-ലെ യുപിഎസ് സി പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; സിവില്‍ സര്‍വീസസ് പ്രിലിമിനറി മേയ് 31ന് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2020-ലെ യുപിഎസ് സിയുടെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. മേയ് 31 ഞായറാഴ്ചയാണ് സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ. ഫോറസ്റ്റ് സര്‍വീസസ് പ്രിലിമിനറിയും ഇതേ ദിവസം നടക്കും. സെപ്റ്റംബര്‍ 18 മുതലാണ് മെയിന്‍ പരീക്ഷ.

ഫെബ്രുവരി 12-ാം തിയതി മുതല്‍ മാര്‍ച്ച് മൂന്നാം തിയതി വരെയാണ് അപേക്ഷിക്കാനുള്ള സമയം. എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയുടെ പ്രിലിമിനറി ജനുവരി അഞ്ചാം തിയതിയും മെയിന്‍ ജൂണ്‍ 28-ാം തിയതിയുമാണ്. കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ I, II എന്നിവ ഫെബ്രുവരി രണ്ട്, നവംബര്‍ എട്ട് തിയതികളില്‍ നടക്കും.

പരീക്ഷകളും തിയതികളും

സി.ഐ.എസ്.എഫ് (അസിസ്റ്റന്‍ഡ് കമാന്‍ഡന്റ്) :  മാര്‍ച്ച് ഒന്ന്
നാഷണല്‍ ഡിഫന്‍സ് അക്കാദമി/ നേവല്‍ അക്കാദമി I :  ഏപ്രില്‍ 19
ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസ് പരീക്ഷ :  ജൂണ്‍ 26
കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് :  ജൂലായ് 19
സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്റ്റന്‍ഡ് കമാന്‍ഡന്റ്) :  ഓഗസ്റ്റ് ഒമ്പത്

മറ്റുപരീക്ഷകളെക്കുറിച്ചുള്ള വിവരങ്ങൾ http://www.upsc.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാ കലണ്ടര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍