ദേശീയം

ഈദ് ആഘോഷങ്ങള്‍ക്കിടയില്‍ കശ്മീരില്‍ ഐഎസ്- പാക് പതാകകളുമായി പ്രകടനം ; കല്ലേറ്

സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍ : ഈദ് -ഉല്‍ - ഫിത്തര്‍ ആഘോഷങ്ങള്‍ക്കിടെ കശ്മീരില്‍ സംഘര്‍ഷം. ശ്രീനഗറില്‍ രാവിലെ ഈദ് ഗാഹ് കഴിഞ്ഞതിന് പിന്നാലെയാണ് പാക് പതാകയും ഐസിസിന്റെ പതാകയും വീശി യുവാക്കള്‍ പ്രകടനം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. 

മുഖംമൂടിയണിഞ്ഞും ഹെല്‍മെറ്റ് ധരിച്ചുമാണ് യുവാക്കള്‍ കല്ലേറ് നടത്തിയത്. ജയ്ഷ് തലവന്‍ മസൂദ് അസറിന്റെയും കൊല്ലപ്പെട്ട കമാന്‍ഡര്‍ സക്കീര്‍ മുസയുടെ പേരിലും ഇവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. കുറേ നേരം ഭീകരാവസ്ഥ സൃഷ്ടിച്ച ശേഷമാണ് പ്രകടനക്കാര്‍ മടങ്ങിയതെന്നും സൈനിക വക്താവ് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ആഗസ്റ്റിലെ പെരുന്നാള്‍ സമയത്തും സമാന പ്രകടനം താഴ്വരയില്‍ നടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം