ദേശീയം

അക്ബര്‍ ചക്രവര്‍ത്തി സ്ത്രീ ലമ്പടന്‍; ഇഷ്ടാനുസരണം സ്ത്രീകളെ പ്രാപിക്കാന്‍ കമ്പോളം സ്ഥാപിച്ചു; വിവാദ പ്രസ്താവനയുമായി ബിജെപി അധ്യക്ഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അക്ബര്‍ ചക്രവര്‍ത്തി സ്ത്രീലമ്പടനായിരുന്നെന്ന രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ മദന്‍ ലാല്‍ സെയിനിയുടെ പരാമര്‍ശം വിവാദത്തില്‍. രജപുത്ര രാജകുമാരിയായിരുന്ന കിരണ്‍ ദേവിയെ അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും സൈനി പറഞ്ഞു. ബിജെപി ഓഫീസില്‍ സംഘടിപ്പിച്ച മഹാറാണ പ്രതാപിന്റെ ജന്മദിന ചടങ്ങിലായിരുന്നു വിവാദ പരാമര്‍ശം.

മീനാ ബസാര്‍ എന്ന പേരില്‍ സ്ത്രീകള്‍ക്കായി ഒരു കമ്പോളം തന്നെ അക്ബര്‍ സ്ഥാപിച്ചിരുന്നു. തനിക്ക് സ്ത്രീകളെ ഇഷ്ടാനുസരണം അനുഭവിക്കാന്‍ വേണ്ടിയാണ് അക്ബര്‍ മീനാബസാര്‍ സ്ഥാപിച്ചത്. അവിടേക്ക് ചെല്ലാറുണ്ടായിരുന്ന ഒരേയൊരു പുരുഷന്‍ അക്ബര്‍ ആണ്. വേഷപ്രഛന്നനായി ആണ് അക്ബര്‍ പോയിരുന്നത്. അവിടെവച്ചാണ് രജപുത്ര രാജകുമാരിയായ കിരണ്‍ ദേവിയെ അക്ബര്‍ പീഡിപ്പിച്ചിരുന്നത്. ഒരിക്കല്‍ അക്ബറിനെ കിരണ്‍ ദേവി തിരിച്ചറിഞ്ഞു. അതോടെ അദ്ദേഹം ക്ഷമ ചോദിക്കുകയും തുടര്‍ന്ന് മീനാബസാര്‍ എന്നെന്നേയ്ക്കുമായി അടച്ചുപൂട്ടുകയുമായിരുന്നു എന്നും സെയ്‌നി പറഞ്ഞു.

എബ്രഹാം എറലിയുടെ 'ദ മുഗള്‍ വേള്‍ഡ്; ലൈഫ് ഇന്‍ ഇന്‍ഡ്യാസ് ലാസ്റ്റ് ഗോള്‍ഡന്‍ ഏജ്' എന്ന പുസ്‌കത്തെ അധികരിച്ചായിരുന്നു സെയിനിയുടെ വിവാദപ്രസ്താവന. മീനാബസാര്‍ വ്യാപാരത്തിന് വേണ്ടിയുള്ളതായിരുന്നില്ല, ചക്രവര്‍ത്തിമാര്‍ക്ക് ജാരവൃത്തിയ്ക്ക് വേണ്ടിയുള്ളതായിരുന്നു എന്നാണ് പുസ്തകത്തില്‍ പറയുന്നതെന്നും സെയ്‌നി അഭിപ്രായപ്പെട്ടു.

ഇതാദ്യമായല്ല സെയ്‌നിയുടെ പ്രസ്താവന വിവാദമാകുന്നത്. ഹുമയൂണാണ് ബാബറിന്റെ പിതാവ് എന്ന് സെയ്‌നി പറഞ്ഞതും വലിയ വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്