ദേശീയം

രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ആളുകള്‍ ചെരുപ്പ് കൊണ്ട് മുഖത്തടിക്കും ; സ്വരം കടുപ്പിച്ച് ശിവസേന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തയ്യാറായില്ലെങ്കില്‍ ആളുകള്‍ ചെരുപ്പ് കൊണ്ട് മുഖത്തടിക്കുമെന്ന് ശിവസേന. 2014 ല്‍  വാഗ്ദാനം നല്‍കി. പാലിച്ചില്ല. ഈ തെരഞ്ഞെടുപ്പിലും രാമന്റെ പേരില്‍ വോട്ട് പിടിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറയോടൊപ്പം അയോധ്യ സന്ദര്‍ശിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് ശിവസേനയ്ക്ക് ഇക്കുറി ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കില്ലെന്നും വക്താവ് സഞ്ജയ് റൗട്ട് വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മ്മാണം വൈകിയാല്‍ ജനങ്ങള്‍ മുഖത്തടിക്കുന്നത് നിന്ന് കൊള്ളേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 

ലോക്‌സഭയില്‍ 350 സീറ്റിന്റെ ഭൂരിപക്ഷം ഉള്ള സ്ഥിതിക്ക് എന്‍ഡിഎ സര്‍ക്കാര്‍ എന്താണ് ഭയപ്പെടുന്നത്. ശിവസേനയുടെ 18 എംപിമാരാണ് സഭയില്‍ ഉള്ളത്. ഇനിയെന്താണ് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

നിര്‍മ്മാണം തുടങ്ങുകയും അത് വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും വേണം. രാമന്‍ ഞങ്ങള്‍ക്കുള്ളിലാണ് ഇപ്പോഴും ജീവിക്കുന്നു. അതുകൊണ്ട് എല്ലാ മേല്‍നോട്ടത്തിലും പണി പൂര്‍ത്തീകരിക്കേണ്ടത് ആര്‍എസ്എസിന്റെ ഉത്തരവാദിത്വമാണെന്ന് മുതിര്‍ന്ന നേതാവ് മോഹന്‍ ഭാഗവതും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ ഏല്‍പ്പിച്ചാല്‍ അധികം ശ്രദ്ധിക്കേണ്ടി വരുമെന്നായിരുന്നു രാജസ്ഥാനിലെ പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു