ദേശീയം

'കേരളത്തിൽ നിന്നുള്ള ഏക വനിതാ എംപിയാണിപ്പോൾ, അവളെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു'- രമ്യയെ അഭിനന്ദിച്ച് പ്രിയങ്ക (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് വിജയിച്ച ഏക വനിതാ അം​ഗം രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. രമ്യയുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള വീഡിയോ ഫെയ്സ്ബുക്കിലൂടെ പ്രിയങ്ക പങ്കുവച്ചു. 

''രമ്യ ഹരി​ദാസ്. കേരളത്തിലെ ദിവസവേതന തൊഴിലാളിയുടെ മകളായ രമ്യ പ്രാദേശിക സന്ന​ദ്ധ സംഘടനയിൽ മാസം 6000 രൂപ ശമ്പളത്തിൽ പരിശീലകയായാണ് ഔദ്യോ​ഗിക ജീവിതം തുടങ്ങുന്നത്. 2011ൽ നടത്തിയ പ്രതിഭാന്വേഷണ പരിപാടിയിലാണ് രാഹുൽ ​ഗാന്ധി ഇവരെ കാണുന്നത്. പിന്നീട് യൂത്ത് കോൺ​ഗ്രസിന്റെ ദേശീയ ഭാരവാഹിയായി. പാർട്ടിക്കായി ചുറുചുറുക്കോടെ പ്രവർത്തിച്ചു. പാർട്ടിയിൽ സ്വാധീനമുള്ളവരുടേയും സഹ പ്രവർത്തരുടേയും അഭിപ്രായം കണക്കാക്കാതെ രാഹുൽ ഇവർക്ക് ആലത്തൂരിൽ മത്സരിക്കാൻ സീറ്റ് നൽകി. രമ്യ കേരളത്തിൽ നിന്നുള്ള ഏക വനിതാ എംപിയാണിപ്പോൾ. അവളെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു''.

വീഡിയോയിലുള്ള വരികളാണിത്. രമ്യ പാട്ടു പാടുന്നതടക്കമുള്ളവ പ്രിയങ്ക പങ്കിട്ട വീഡിയോയിൽ ഉണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം