ദേശീയം

രോഗം മാറിയില്ല; ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ രോഗി കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രോഗം ഭേദമായില്ലെന്ന് ആരോപിച്ച് ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ രോഗി കുത്തിക്കൊന്നു. ഇന്‍ഡോറിന് സമീപമുള്ള മല്‍വി മില്‍സ് പ്രദേശത്താണ് ദാരുണ സംഭവം അരങ്ങേറിയത്. ഡോക്ടറുടെ 19 കാരനായ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ 19കാരന്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. 

ത്വക്ക് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സിക്കാനെത്തിയ റഫീഖ് റഷീദാണ് കൊലപാതകം നടത്തിയത്. ആറ് മാസം മുന്‍പാണ് ഡോക്ടര്‍ രാമകൃഷ്ണ വര്‍മയുടെ ക്ലിനിക്കില്‍ ഇയാള്‍ എത്തിയത്. കഴിഞ്ഞ ആറ് മാസമായി ചികിത്സ തുടരുകയായിരുന്നു. എന്നാല്‍ രോഗത്തിന് ശമനമുണ്ടായില്ല. 

കഴിഞ്ഞ ദിവസം പ്രതി ഡോക്ടറെ കാണാന്‍ ക്ലിനിക്കിലെത്തി. എന്നാല്‍  ഡോക്ടറുടെ ഭാര്യ ലതയും മകന്‍ അഭിഷേകും മാത്രമാണ് ക്ലിനിക്കില്‍ ഉണ്ടായിരുന്നത്. ക്ഷുഭിതനായ പ്രതി ഡേക്ടറുടെ ഭാര്യയെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഡോക്ടറുടെ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചതായും പൊലീസ് പറയുന്നു. നിലവിളി കേട്ട് എത്തിയ പരിസരവാസികള്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം