ദേശീയം

25 കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും; വെളിപ്പെടുത്തലുമായി ബിജെപി മന്ത്രി,കോണ്‍ഗ്രസില്‍ ആശങ്ക 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 25 കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന അവകാശവാദവുമായി മഹാരാഷ്ട്ര ബിജെപി മന്ത്രി.ജലവിഭവ മന്ത്രി ഗിരീഷ് മഹാജനാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

വരുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിന് മുമ്പ് പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി നല്‍കി ബിജെപിയിലേക്ക് കൂറുമാറ്റമുണ്ടാകുമെന്ന സൂചനയാണ് മന്ത്രി നല്‍കിയത്. ബിജെപിയില്‍ ചേരാന്‍ താത്പര്യം അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികളിലെ ചില നേതാക്കള്‍ ഫോണിലൂടെയും മറ്റും ബന്ധപ്പെട്ടതായി മന്ത്രി പറഞ്ഞു.നാസിക്, ജാല്‍ഗാവ് ജില്ലകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് ഗിരീഷ്. 

തന്റെ ചുറ്റുമുളള ചില നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാന് പോലും അറിയില്ല.ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ബിജെപി സഖ്യം 50 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഖേ പാട്ടീല്‍ മണ്‍സൂണ്‍ സെഷന് മുമ്പേ ബിജെപിയിലെത്തും. ഇത് സംബന്ധിച്ച് ഞായറാഴ്ച അമിതാഷയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. 

2014 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 122 സീറ്റ് നേടിയപ്പോള്‍ ശിവസേന 63 സീറ്റും നേടി. 41 സീറ്റ് വീതമാണ് കോണ്‍ഗ്രസും എന്‍സിപിയും നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു