ദേശീയം

കോണ്‍ഗ്രസിന്റെ പ്രതിപക്ഷ സ്ഥാനം തെറിക്കും?; തെലങ്കാനയില്‍ രണ്ടാമത്തെ വലിയ പാര്‍ട്ടി തങ്ങള്‍:അവകാശവാദവുമായി എഐഎംഐഎം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ടിആര്‍എസില്‍ ചേര്‍ന്ന പശ്ചാതലത്തില്‍ എഐഎംഐഎമ്മിന് മുഖ്യ പ്രതിപക്ഷ പാര്‍ട്ടി പദവി നല്‍കണമെന്ന് അസദുദ്ദീന്‍ ഒവൈസി. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തങ്ങള്‍ക്ക് തരണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

തങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ എംഎല്‍എമാര്‍ തങ്ങള്‍ക്കുണ്ട്. സ്പീക്കറുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. 

പന്ത്രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ടിആര്‍എസിലെത്തിയത്. ടിആര്‍എസില്‍ ലയിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ പോച്ചാം ശ്രീനിവാസ റെഡഡ്ഡിക്ക് കത്ത് നല്‍കിയിരുന്നു. 

തെലങ്കാനയില്‍ കോണ്‍ഗ്രസിന് ആകെ പതിനെട്ട് എംഎല്‍എമാരാണുണ്ടായിരുന്നു. പന്ത്രണ്ട്‌പേര്‍ മറുപക്ഷം പോയതോടെ ഇത് ആറായി ചുരുങ്ങി. എഐഎംഐഎമ്മിന് ഏഴ് എംഎല്‍എമാരാണുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി