ദേശീയം

ചെ ഗുവേരയുടേയും ഫിദലിന്റെയും അഭിമുഖം നടത്തിയ ആദ്യ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍; ഇ ഗോപിനാഥ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ ഗോപിനാഥ് അന്തരിച്ചു. മൂന്നുപതിറ്റാണ്ടിലേറെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ തമിഴ്‌നാട് മേധാവിയായിരുന്നു അദ്ദേഹം. ശനിയാഴ്ചയായിരുന്നു അന്ത്യം.

സ്വതന്ത്രാനന്തരം നടന്ന ആദ്യ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ചരിത്രമായ പല സംഭവങ്ങളും ഗോപിനാഥ് റിപ്പോര്‍ട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളായിരന്ന  ഫിദല്‍ കാസ്ര്‌ടോയേയും ചെ ഗുവേരയേയും ക്യൂബയില്‍ പോയി ഇന്റര്‍വ്യു നടത്തിയ ആദ്യ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഗോപിനാഥിന്റെ നിര്യാണത്തില്‍ എഎന്‍ഐ അനുശോചിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി