ദേശീയം

ടിക് ടോക് താരം കവര്‍ച്ചാ കേസില്‍ അറസ്റ്റിൽ ; അഞ്ചോളം കേസുകളില്‍ പ്രതിയെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ടിക് ടോക് താരം കവര്‍ച്ചാ കേസില്‍ അറസ്റ്റിൽ. ടിക്ക് ടോക്കില്‍ ഒന്‍പത് ലക്ഷത്തില്‍ പരം ഫോളോവേഴ്‌സുള്ള അഭിമന്യു ഗുപ്തയാണ് മുംബൈ പൊലീസിന്റെ പിടിയിലായത്.മുംബൈയിലെ ദമ്പതിമാർ  ജനുവരി 19 ന് നല്‍കിയ മോഷണ പരാതിയിലാണ് ഇയാൾ പിടിയിലായത്. അഞ്ചോളം കേസുകളില്‍ അഭിമന്യു പ്രതിയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.

18 പവന്‍ സ്വര്‍ണവും 4.75 ലക്ഷം രൂപ വിലവരുന്ന മെബൈല്‍ ഫോണും വീട്ടില്‍ നിന്ന് മോഷണം പോയതിനെ തുടര്‍ന്നാണ് ദമ്പതിമാർ പൊലീസിനെ സമീപിച്ചത്. ഇവരുടെ വീട്ടിലേയും സമീപത്തേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയുടെ വ്യക്തമായ രൂപം ലഭിച്ചില്ല. പിന്നീട് ഈ ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്തപ്പോഴാണ്  പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. 

നാല് മാസത്തെ അന്വേഷണത്തിനൊടുവില്‍ മെയ് 28 നാണ് അഭിമന്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ അഭിമന്യു കുറ്റം സമ്മതിച്ചു. സ്വര്‍ണവും ഫോണും ഭാര്യയുടേതാണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെ സൂക്ഷിക്കാനേല്‍പിച്ചെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ മോഷണ വസ്തുക്കള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി