ദേശീയം

യൂണിവേഴ്‌സിറ്റികളില്‍ യോഗാ ദിനം ആചരിക്കണം ; നിര്‍ദ്ദേശവുമായി യുജിസി, വിസിമാര്‍ക്ക് കത്ത്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ സര്‍വകലാശാലകളില്‍ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് യുജിസി. സര്‍വകലാശാല വിസിമാര്‍ക്കയച്ച കത്തിലാണ് യുജിസി സെക്രട്ടറി പ്രൊഫസര്‍ രജനീഷ് ജെയിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

യോഗാദിനാചരണത്തോട് അനുബന്ധിച്ച് മാര്‍ച്ച് 20 ന്  തന്നെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായും ഉത്തരവില്‍ പറയുന്നു.  സര്‍വകലാശാലകളുടെ ചുമതലയുള്ളവര്‍ യോഗാദിന പരിപാടികള്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര യോഗാദിനത്തില്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ ആയുഷ് മന്ത്രാലയം നേരത്തേ പുറത്തിറക്കിയിരുന്നു. ഈ ദിനാചരണത്തില്‍ ഈ ചിട്ടവട്ടങ്ങള്‍ പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ജൂണ്‍ 21 ന് രാവിലെ ഏഴ് മണി മുതല്‍ എട്ട് മണിവരെയാണ് യോഗദിനാചരണം ക്രമീകരിച്ചിരിക്കുന്നത്. അധ്യാപകരും സ്റ്റാഫുകളും കുട്ടികളും ഇതില്‍ പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ