ദേശീയം

ഗുരുവായൂര്‍ക്ക് പിന്നാലെ മോദി തിരുപ്പതിയിലും ദര്‍ശനം നടത്തി; വീണ്ടും പ്രധാനമന്ത്രിയായതിന് പിന്നാലെ ആദ്യ സന്ദര്‍ശനം

സമകാലിക മലയാളം ഡെസ്ക്


തിരുപ്പതി: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. രണ്ടാമതും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയതിനു ശേഷമുള്ള മോദിയുടെ ആദ്യ തിരുപ്പതി സന്ദര്‍ശനമാണിത്.

മാലദ്വീപിലും ശ്രീലങ്കയിലും രണ്ട് ദിവസമായി നടത്തിയ വിദേശ പര്യടനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഞായറാഴ്ച തിരുപ്പതിയിലെത്തിയത്. 

ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍, മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി, കേന്ദ്രമന്ത്രി ജി കൃഷ്ണന്‍ റെഡ്ഡി, ബിജെപി നേതാക്കള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. 

ക്ഷേത്രസന്ദര്‍ശനത്തിന് മുന്‍പ് പ്രധാനമന്ത്രി ബിജെപി.നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തു.ഇതിന് മുന്‍പ് 2014 ലും 2015ലും 2017ലും മോദി തിരുപ്പതി സന്ദര്‍ശനം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി