ദേശീയം

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകര്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഓവുചാലില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിക്ക് വേണ്ടി ഹാജരാകാന്‍ തയ്യാറാകാതെ ഭോപ്പാലിലെ അഭിഭാഷകര്‍. ഒരു അഭിഭാഷകനും പ്രതിക്കുവേണ്ടി ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയനാണ് തീരുമാനമെടുത്തത്.

കേസിലെ പ്രതി വിഷ്ണു പ്രസാദിനു വേണ്ടി കേസ് വാദിക്കില്ലെന്ന് അഭിഭാഷകര്‍ നിലപാടെടുക്കുകയായിരുന്നു. വിഷ്ണു പ്രസാദിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കുകയും ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കേസില്‍ ബുധനാഴ്ച പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും.

തിങ്കളാഴ്ചയാണ് പ്രതി വിഷ്ണു പ്രസാദ് അറസ്റ്റിലായത്. എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഭോപ്പാലിലെ കമല നഗറിലെ ഓവ് ചാലില്‍ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്