ദേശീയം

ലോകകപ്പ് : അഭിനന്ദന്‍ വര്‍ത്തമാനെ പരിഹസിച്ച് പാക് ചാനലിന്റെ പരസ്യം ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പരിഹസിച്ച് പാകിസ്ഥാന്‍ ചാനലിന്റെ പരസ്യം. ലോകകപ്പുമായി ബന്ധപ്പെടുത്തിയാണ് പരസ്യം തയ്യാറാക്കിയിട്ടുള്ളത്. പാകിസ്ഥാനിലെ ജാസ് ടിവിയാണ് പരസ്യം ഒരുക്കിയത്. 

അഭിനന്ദനുമായി മുഖസാമ്യമുള്ള ഒരാളാണ് പരസ്യത്തില്‍ രംഗത്തെത്തുന്നത്. അഭിനന്ദന്റെ ട്രേഡ് മാര്‍ക്കായ മീശയാണ് ഇദ്ദേഹത്തിനും. ഇന്ത്യയുടേതിന് സമാനമായ നീല ജഴ്‌സി ധരിച്ച ഇയാള്‍, ഐ ആം സോറി എനിക്കത് വെളിപ്പെടുത്താനാകില്ല എന്ന് വീഡിയോയയില്‍ പറയുന്നു.

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍, ടീമിന്റെ തന്ത്രങ്ങള്‍, ടോസ് നേടിയാല്‍ എന്തായിരിക്കും ടീമിന്റെ തന്ത്രം തുടങ്ങിയ ചോദ്യങ്ങളാണ് പരസ്യത്തിലെ അഭിനന്ദനോട് ചോദിക്കുന്നത്. ഇതിനാണ് പാക് പിടിയിലായപ്പോള്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ നല്‍കിയ മറുപടികള്‍ പരിഹാസരൂപേണ ആവര്‍ത്തിക്കുന്നത്. 

പാകിസ്ഥാന്‍ പിടിയിലായ അഭിനന്ദന്‍ വര്‍ത്തമാന്‍, ഇന്ത്യന്‍ സേനാ വിന്യാസം, സൈനികതന്ത്രങ്ങള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ്, സോറി എനിക്ക് അക്കാര്യം വെളിപ്പെടുത്താനാകില്ല എന്ന മറുപടി നല്‍കിയത്. പാക് സൈന്യം പുറത്തുവിട്ട വീഡിയോയില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ശാന്തനും ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെയും ആയിരുന്നെങ്കില്‍, ഭയചകിതനായ അഭിനന്ദനെയാണ് പരസ്യത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. 

ചായ കുടിക്കുന്ന അഭിനന്ദന്‍, പരസ്യത്തിന്റെ അവസാനം ചാടിപ്പോകാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുഖം കറുപ്പിച്ചത് വംശീയമായ പരിഹാസം കൂടിയാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ലോകകപ്പില്‍ ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ 16 ന് നടക്കാനിരിക്കെയാണ് പാക് ചാനലിന്റെ പരസ്യം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍