ദേശീയം

കോടതി വളപ്പില്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് വെടിയേറ്റ് മരിച്ചു; നിറയൊഴിച്ച അഭിഭാഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചു. ദര്‍വേഷ് യാദവിനാണ് കോടതിപരിസരത്ത് വച്ച് വെടിയേറ്റത്. രണ്ടുദിവസം മുന്‍പാണ് ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ന് ആഗ്ര ജില്ലാ കോടതി പരിസരത്ത് വച്ചാണ് സംഭവം. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ദര്‍വേഷ് യാദവിന് വെടിയേറ്റത്. സഹപ്രവര്‍ത്തകന്‍ ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

അഭിഭാഷകന്‍ മനീഷാണ് ആക്രമിച്ചത്. ഉടന്‍ തന്നെ ഇയാള്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ മനീഷിനെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറയുന്നു.

ദര്‍വേഷ് യാദവിന് നേര്‍ക്ക് മൂന്നുതവണ മനീഷ് വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു.കോടതിയില്‍ അവര്‍ക്കായി ഒരുക്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി