ദേശീയം

കൃത്രിമ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍, യുവതിയും പ്രതിശ്രുതവരനും ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കൃത്രിമ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. യുവതിയുടെ മരണമറിഞ്ഞ് പ്രതിശ്രുത വരവും ആത്മഹത്യ ചെയ്തു. കമ്പ്യൂട്ടര്‍ സഹായത്തോടെ കൃത്രിമമായി നഗ്നചിത്രങ്ങളുണ്ടാക്കിയ സംഭവത്തില്‍ പ്രദേശവാസിയായ പ്രേംകുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

കടലൂര്‍ കുറവന്‍കുപ്പം സ്വദേശിയായ ബിസിഎ വിദ്യാര്‍ഥിനി രാധിക(22), പ്രതിശ്രുതവരന്‍ വിഘ്‌നേഷ്(22) എന്നിവരാണ് മരിച്ചത്. ഫേസ്ബുക്കില്‍ നിന്ന് രാധികയുടെ ചിത്രങ്ങള്‍ എടുത്ത് മോര്‍ഫ് ചെയ്താണ് പ്രചരിപ്പിച്ചത്. രാധികയെ വിവാഹം ചെയ്യാനിരുന്ന വിഘ്‌നേഷിനോട് പ്രേംകുമാറിനുണ്ടായിരുന്ന  ദേഷ്യമാണ് രാധികയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കാന്‍ കാരണമായതെന്ന് പൊലീസ് പറയുന്നു. 

നേരത്തെ, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രേംകുമാറിനെതിരെ വിഘ്‌നേഷ് പൊലീസില്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാരെത്തി. മരിച്ച രണ്ട് പേരും പിന്നോക്ക ജാതിക്കാരും, പ്രതി മുന്നോക്കക്കാരനുമാണ്. അതിനാല്‍ ജാതിസ്പര്‍ധയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും