ദേശീയം

നാസിക്കില്‍ പണമിടപാട് സ്ഥാപനത്തില്‍ പട്ടാപ്പകല്‍ കവര്‍ച്ചാശ്രമം; തടയാന്‍ ശ്രമിച്ച മലയാളി അക്രമിസംഘത്തിന്റെ വെടിയേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കവര്‍ച്ചാസംഘത്തിന്റെ വെടിയേറ്റ് മലയാളി മരിച്ചു. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സാജു സാമുവലാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇരുവരുടെയും നില ഗുരുതരമല്ല എന്നാണ് വിവരം.

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ശാഖയിലാണ് സംഭവം. ബാങ്കിലെ പണം തട്ടാന്‍ എത്തിയ കവര്‍ച്ചാ സംഘത്തെ തടയാനുളള ശ്രമത്തിനിടയിലാണ് സാജുവിന് വെടിയേറ്റത്. സാജുവിനൊടൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. 

അപ്രതീക്ഷിതമായി ബാങ്കില്‍ കയറിവന്ന കവര്‍ച്ചാ സംഘം പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. തുടര്‍ന്ന് കവര്‍ച്ചാ ശ്രമം നടത്തവെയാണ് സാജു ഇവരെ തടയാന്‍ ശ്രമിച്ചത്.ഇതിനിടെ കവര്‍ച്ചാ സംഘം സാജുവിന് നേരെ നിറയൊഴിക്കുകയായിരുന്നു.

പണമിടപാട് സ്ഥാപനത്തില്‍ ഓഡിറ്റിങ്ങ് നടക്കുന്നതിനിടയിലായിരുന്നു കവര്‍ച്ചാശ്രമം. പണമിടപാട് സ്ഥാപനത്തിന്റെ മുബൈയിലെ ശാഖയിലെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായ സാജു, നാസിക്ക് ശാഖയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത്തിയതായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ