ദേശീയം

മരംകോച്ചുന്ന തണുപ്പില്‍ 18,000 അടി മുകളില്‍; മഞ്ഞുമരുഭൂമിയില്‍ യോഗ പ്രകടനവുമായി സൈനികര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: അര്‍ദ്ധ സൈനിക വിഭാഗമായ ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് മഞ്ഞു മരുഭൂമിയില്‍ യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചാണ് ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ അഭ്യാസപ്രകടനം.

ജമ്മുകശ്മീരിലെ ലഡാക്കിലാണ് സൈനികര്‍ യോഗ പ്രകടനം നടത്തിയത്. ലഡാക്കില്‍ 18000 അടി മുകളില്‍ മഞ്ഞുമരുഭൂമിയില്‍ സൈനികര്‍ യോഗയുടെ വിവിധ മുറകള്‍ ചെയ്യുന്നതാണ് ദൃശ്യങ്ങളിലുളളത്. സൂര്യനമ്‌സ്‌കാരം ഉള്‍പ്പെടെയുളള വിവിധ യോഗമുറകളാണ് ഇവര്‍ ചെയ്തത്. 

സൈനിക വേഷത്തിലായിരുന്നു ഇവര്‍. കഠിനമായ തണുപ്പിനെ ചെറുക്കാന്‍ മേല്‍വസ്ത്രം ധരിച്ചിട്ടുണ്ട്.നിലത്ത് മഞ്ഞിന് മുകളില്‍ ഒരു തുണിവിരിച്ചാണ് ഇവര്‍ യോഗ ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി