ദേശീയം

സിനിമയ്ക്കും സീരിയലിനും ടൈറ്റിലില്‍ ഇംഗ്ലീഷില്‍ പേരുവേണ്ട; ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സിനിമയുടെയും ടെലിവിഷന്‍ പരിപാടികളുടെയും പേരുകള്‍ ഇന്ത്യന്‍ ഭാഷയില്‍ ആവണമമെന്ന് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ വേണമെങ്കില്‍ ഇംഗ്ലീഷുലും പേരുകള്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

ടിവി പരിപാടികളില്‍ പേരും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങളും ഇംഗ്ലീഷില്‍ മാത്രം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരം ഒരു ഉത്തരവ് ഇറക്കുന്നതെന്ന് വാര്‍ത്താവിതരണമന്ത്രാലയം അറിയിച്ചു. ഹിന്ദി ചാനലുകളിലും പ്രാദേശിക വാര്‍ത്താ ചാനലുകളിലും ഈ രീതി വ്യാപകമായി കാണുന്നുണ്ട്. പേരു വിവരങ്ങള്‍ ഇന്ത്യന്‍ ഭാഷകളില്‍ നല്‍കണമെന്ന് ചാനലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതിനൊപ്പം ആവശ്യമെങ്കില്‍ ഇംഗ്ലീഷിലും വിവരങ്ങള്‍ നല്‍കാമെന്ന് മന്ത്രാലയം അറിയിച്ചു.

സിനിമയിലും സമാനമായ ഉത്തരവിറക്കുമെന്ന് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി