ദേശീയം

കേന്ദ്രമന്ത്രിക്ക് മുന്നില്‍ ഏറ്റുമുട്ടി ബിജെപി നേതാക്കള്‍; വഴക്ക് മൂത്തപ്പോള്‍ മന്ത്രി സ്ഥലം വിട്ടു

സമകാലിക മലയാളം ഡെസ്ക്

ഋഷികേശ്: കേന്ദ്ര ജല്‍ശക്തി വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്രസിംഗ് ശെഖാവത്തിനുമുന്നില്‍ രണ്ട് ബിജെപി നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉത്തരാഖണ്ഡില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി മന്ത്രി എത്തിയപ്പോഴായിരുന്നു നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

ബിജെപി എംഎല്‍എ പ്രേംചന്ദ് അഗര്‍വാളും മറ്റൊരു പ്രധാനനേതാവായ ഭഗത്‌റാം കോത്താരിയും തമ്മിലായിരുന്നു വഴക്ക്. ഞാന്‍ നിങ്ങള്‍ക്കായി വേണ്ടി പ്രവര്‍ത്തിച്ചു. എന്നാല്‍ നിങ്ങളില്‍ നിന്ന് ഒന്നും ലഭിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു പരസ്പരം വഴക്കിട്ടത്. മന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ഇരുവരും തമ്മില്‍ ബഹളം തുടങ്ങിയത്. വഴക്കിന് മുന്നില്‍ നോക്കുകുത്തിയായി നില്‍ക്കാനെ മന്ത്രിക്ക് കഴിഞ്ഞുള്ളു. വാക്കേറ്റം അവസാനിപ്പിക്കില്ലെന്ന മനസിലാക്കിയതോടെ സംഭവസ്ഥലത്തുനിന്നും മന്ത്രി സ്ഥലം വിട്ടു. 

നമാമി പദ്ധതിയുടെ അവലോകനത്തിനായാണ് മന്ത്രി ഋഷികേശിലും ഹരിദ്വാറിലും എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി