ദേശീയം

പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ ആക്രമണം; ഏറ്റുമുട്ടല്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

പുല്‍വാമ: പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ ആക്രമണം. എട്ട് പേര്‍ക്ക് പരിക്ക്. ഐഇഡി ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്നാണ് വിവരം. 44 രാഷ്ട്രീയ റെഫിള്‍സിന്റെ  വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. 

സ്‌ഫോടനം നടത്തിയതിന് ശേഷം വാഹനത്തിന് നേരെ തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യക്ക് അമേരിക്കയും പാക്കിസ്ഥാനും മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടാകുന്നത്.

അവന്തിപൊര മേഖലയില്‍ പുല്‍വാമ മാതൃകയിലുള്ള ആക്രമണത്തിന് ഭീകരര്‍ പദ്ധയിയിടുന്നെന്ന വിവരം  പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും കൈമാറിയിരുന്നു. സാക്കിര്‍ മൂസയെ സുരക്ഷാ സേന വധിച്ചതിലുള്ള പ്രതികാരത്തിന് ഭീകരര്‍ തയാറെടുക്കുന്നുവെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്. 

ഫെബ്രുവരി 14നാണ് നാല്‍പ്പത് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണമുണ്ടായത്. സിആര്‍പിഫ് സൈനിക വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തു നിറച്ച വാഹനം ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഓടിച്ചു കയറ്റിയാണ് ആക്രമണമുണ്ടായതെന്നാണ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല