ദേശീയം

ബിജെപി അധ്യക്ഷനായി അമിത് ഷാ തുടരും; ജെപി നഡ്ഡ വര്‍ക്കിങ് പ്രസിഡന്റ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി അമിത് ഷാ തുടരും. മുതിര്‍ന്ന നേതാവ് ജെപി നഡ്ഡയെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് നഡ്ഡയെ വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ദേശീയ അധ്യക്ഷനെ സഹായിക്കുക എന്നതാണ് വര്‍ക്കിങ് പ്രസിഡന്റിന്റെ പ്രധാന ചുമതല. 

കേന്ദ്ര ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ അമിത് ഷാ സ്ഥാനമൊഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും തുടര്‍ന്ന് പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം നഡ്ഡയെ വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുക്കുയായിരുന്നുവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. 

രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടാന്‍ പാര്‍ട്ടിയെ സഹായിച്ചത് അമിത് ഷായുടെ നേതൃഗുണമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.  ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യ കൂടി കണക്കിലെടുത്ത് അമിത് ഷായെ മാറ്റേണ്ടിതെല്ലെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ബിജെപി ചരിത്രത്തില്‍ ആദ്യമായിട്ടാണ് വര്‍ക്കിങ് പ്രസിഡന്റ് എന്ന സ്ഥാനം സൃഷ്ടിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം