ദേശീയം

സത്യപ്രതിജ്ഞയ്ക്കിടെ ജയ് ശ്രീറാം; അല്ലാഹു അക്ബര്‍ വിളിച്ച് അസസുദ്ദീന്‍ ഒവൈസിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐ എം) നേതാവായ അസദുദ്ദീന്‍ ഒവൈസി പാര്‍ലിമെന്റില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് ബിജെപി എംപിമാര്‍. ഒവൈസി സത്യപ്രതിജ്ഞ ചെയ്യാനായി മുന്നോട്ട് വന്നപ്പോഴാണ്‌
എംപിമാര്‍ ഭാരത് മാതാ കി ജയ്, ജയ് ശ്രീറാം എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചത്.
 

'ജയ് ഭീം ജയ് മീം, തക്ബീര്‍ അല്ലാഹു അക്ബര്‍, ജയ് ഹിന്ദ്' എന്ന് തിരിച്ച് മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് ഒവൈസി ഇതിനോട് പ്രതികരിച്ചത്. ഒവൈസി സത്യപ്രതിജ്ഞ ചൊല്ലുമ്പോഴും ബിജെപി എംപിമാര്‍ ഭാരത് മാതാ കി ജയ്, ജയ് ശ്രീറാം എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് തുടര്‍ന്നു. 

'എന്നെ കാണുമ്പോള്‍ അവര്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. മുസാഫിര്‍പൂരിലെ കുട്ടികളുടെ മരണവും ഭരണഘടനയുമൊക്കെ അവര്‍ ഓര്‍ക്കുമെന്നും ഞാന്‍ കരുതുന്നു.'- അദ്ദേഹം പ്രതികരിച്ചു. 

17ാം ലോക്‌സഭയുടെ ആദ്യ ദിവസം കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ സത്യപ്രതിജ്ഞ ചെയ്യവേ ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിനെതിരെ അമരാവതിയില്‍ നിന്നുള്ള എംപി നവനീത് റാണ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ' ജയ് ശ്രീറാം വിളിക്കേണ്ട സ്ഥലം ഇതല്ല. അതിനു ക്ഷേത്രങ്ങളുണ്ട്. എല്ലാ ദൈവങ്ങളും ഒരേപോലെയാണ്. ആരെയെങ്കിലും വേട്ടയാടാനായി ആ പേര് ഉപയോഗിക്കുന്നത് തെറ്റാണ്.'- ഇങ്ങനെയായിരുന്നു നവനീത് റാണയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി