ദേശീയം

നട്ടെല്ല് തകര്‍ത്തു, കണ്‍പോള മുറിച്ചു, മരിക്കുമ്പോള്‍ 29 കിലോ മാത്രം; അമ്മയെ പ്രവാസിയായ മകന്‍ പട്ടിണിക്കിട്ട് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ദുബായ്; അമ്മയെ ക്രൂരമായി മര്‍ദിച്ച് പട്ടിണിക്കിട്ട് കൊന്ന പ്രവാസിയും ഭാര്യയും അറസ്റ്റില്‍. 29 കാരനായ ഇന്ത്യക്കാരനാണ് ദുബായില്‍ വെച്ച് അമ്മയെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയത്. പ്രവാസിയുടേയും 28കാരിയായ ഭാര്യയുടേയും പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.  

ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പീഡനമാണ് മരിക്കുന്നതുവരെ അമ്മ നേരിടേണ്ടിവന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കടുത്ത ശാരീരിക പീഡനത്തില്‍ എല്ലുകള്‍ക്കും നട്ടെല്ലിനും ഒടിവുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവവും ഗുരുതരമായ പൊള്ളലുകളുമാണ് മരണത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രായമായ സ്ത്രീയെ തുടര്‍ച്ചയായി അതിക്രൂരമായാണ് ഇവര്‍ ഉപദ്രവിച്ചിരുന്നത്. വലതു കണ്ണിന്റെ കണ്‍പോളയും മറ്റേ കണ്ണിന്റെ ഭാഗങ്ങളും മുറിഞ്ഞ നിലയിലായിരുന്നു. 

2018 ജൂലൈ മുതല്‍ 2018 ഒക്ടോബര്‍ വരെ ഉപദ്രവം തുടര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മരിക്കുന്ന സമയത്ത് അമ്മയ്ക്ക് 29 കിലോ ഭാരം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ഫോറന്‍സിക് ഡോക്ടര്‍ പറയുന്നു. ദമ്പതികള്‍ അറസ്റ്റിലായെങ്കിലും ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കേസുകള്‍ സത്യമല്ലെന്നാണ് ഇവര്‍ പറയുന്നത്. ആശുപത്രിയില്‍ ജീവനക്കാരനായ അയല്‍വാസിയുടെ ഇടപെടലിലാണ് സംഭവം പുറത്തുവന്നത്. ഇന്ത്യക്കാരനായ ഇയാള്‍ അയല്‍വാസികളെ കാണാനെത്തിയപ്പോഴാണ് പ്രായമായ സ്ത്രീയോടുള്ള മകന്റെ ഭാര്യയുടെ പെരുമാറ്റം കാണുന്നത്. 

മൂന്ന് ദിവസത്തിന് ശേഷം ഇവര്‍ കാണുന്നത് പ്രായമായ സ്ത്രീ ബാല്‍ക്കണിയില്‍ നിലയിലാണ്. ആ സമയത്ത് അവര്‍ നഗ്നയായിരുന്നെന്നും പൊള്ളിയതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി. തുടര്‍ന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ അറിയിച്ച് ഇവരാണ് ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. ആ സമയം വേദനകൊണ്ട് അമ്മ കരയുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി അമ്മയെ എടുക്കാന്‍ പോലും മകന്‍ സഹായിച്ചില്ലെന്നും ആരോപണമുണ്ട്. ഒക്ടോര്‍ 31 ന് അവര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'