ദേശീയം

മുസഫർപുർ ആശുപത്രിക്ക് പിന്നിൽ അസ്ഥികൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും; പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

പട്ന: മസ്തിഷ്ക ജ്വരം ബാധിച്ച് നൂറിലേറെ കുട്ടികൾ മരിച്ച മുസഫർപുർ ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയുടെ പിന്നിൽ അസ്ഥികൂടങ്ങളും കത്തിയ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി. മൃതദേഹ അവശിഷ്ടങ്ങൾക്കായി തെരുവു നായ്ക്കൾ കടിപിടി കൂടുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു.

ആശുപത്രിയിൽ നിന്ന് ഏറ്റെടുക്കാൻ അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിച്ചതിന്റെ അവശിഷ്ടങ്ങളാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ജില്ലാ പൊലീസ് സൂപ്രണ്ടും സബ് ഡിവിഷനൽ മജിസ്ട്രേറ്റും സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ അനാസ്ഥയുണ്ടായതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു