ദേശീയം

ബാലാക്കോട്ട് ആക്രമണത്തിനു വേണ്ടിവന്നത് വെറും 90 സെക്കൻഡ്, ജെയ്ഷെ ക്യാംപ് തകർന്നു; വെളിപ്പെടുത്തലുമായി വ്യോമസേനാ പൈലറ്റുമാർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നൽ വ്യോമാക്രമണം 90 സെക്കൻഡിനുള്ളിൽ പൂർത്തിയായെന്ന്​ വെളിപ്പെടുത്തൽ. ദൗത്യത്തിൽ പങ്കെടുത്ത രണ്ടു വ്യോമസേനാ പൈലറ്റുമാരാണ് ദേശീയ മാധ്യമങ്ങളോട് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.

ദൗത്യം നടത്തുന്നതിന്​ മൊത്തമായി രണ്ടര മണിക്കൂർ സമയമാണ്​ എടുത്തതെന്ന് പൈലറ്റുമാർ പറയുന്നു.  സ്​പൈസ്​ 2000 സാറ്റലൈറ്റ്​ ഗൈഡഡ്​ ബോംബുകളാണ്​ മിറാഷ്​ വിമാനങ്ങളിൽ നിന്നും തൊടുത്തത്. ദൗത്യം എന്താണെന്ന്​ കൃത്യമായി ഞങ്ങൾക്ക്​ അറിയാമായിരുന്നു. എന്നാൽ കുടുംബാംഗങ്ങളോടു​ പോലും വ്യോമാക്രമണത്തിന്റെ വിവരം അറിയിച്ചിരുന്നില്ല- പൈലറ്റുമാർ പറഞ്ഞു. 

മേഘാവൃതമായ ദിവസമായിരുന്നു അന്ന്. അതുകൊണ്ട് ക്രിസ്​റ്റൽ മേസ്​ ​ആയുധങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞില്ല. പകരം വ്യോമസേന മിറാഷ്​ 2000 യുദ്ധവിമാനങ്ങളിൽ ഘടിപ്പിച്ച സ്​പൈസ്​ 2000 ബോംബുകൾ വർഷിക്കുകയായിരുന്നു​. ആറ്​ സ്​പൈസ്​ 2000 ബോംബുകളിൽ അഞ്ചെണ്ണവും വർഷിച്ചെന്നും അത്​ ലക്ഷ്യത്തിലെത്തുമെന്ന്​ ഉറപ്പുണ്ടായിരുന്നു. 90 സെക്കൻഡ്ൻ സമയം മാത്രമാണ്​ ഇത്​ പൂർത്തീകരിക്കാൻ വേണ്ടിവന്നതെന്നും പൈലറ്റ്​ പറഞ്ഞു.

ആക്രമണത്തിൽ പാക്​ ഭീകര സംഘടനായ ജെയ്​ഷെ മുഹമ്മദി​ന്റെ ക്യാപുകൾ​ തകർന്നു. സാറ്റലൈറ്റ്​ ചിത്രങ്ങൾ പകർത്തിയ ഡിജിറ്റൽ ​​​ഗ്ലോബ്​ കമ്പനി അത്​ നിരവധി അന്തരാഷ്​ട്ര മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കുകയും ചെയ്​തു. ചിത്രത്തിൽ വ്യോമസേന ഉപയോഗിച്ച ആയുധത്തിന്റെ തീവ്രത വ്യക്തമാകുന്നുണ്ടെന്നും  പൈലറ്റുമാർ പറഞ്ഞു. 

ദൗത്യത്തിന്​ നല്‍കിയ രഹസ്യ കോഡ് ഓപ്പറേഷന്‍ ‘ബന്ദര്‍’ എന്നായിരുന്നു. ഓപ്പറേഷൻെറ രഹസ്യസ്വഭാവം നിലനിർത്താൻ വേണ്ടിയാണ് കുരങ്ങന്‍ എന്ന് അര്‍ഥമുള്ള ബന്ദര്‍ എന്ന പേര് നല്‍കിയത്. ദൗത്യം തുടങ്ങും മുമ്പ് ടെൻഷൻ ഉണ്ടായിരുന്നു. . സിഗരറ്റ്​ വലിച്ചാണ് ഇതു മറികടന്നത്- പൈലറ്റുമാർ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്