ദേശീയം

വേഷം മാറ്റി, പക്ഷേ ശബ്ദം മാറ്റിയില്ല!; സിബിഐ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി റെയ്ഡ് നടത്താനിറങ്ങിയ ആള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മുസാഫര്‍നഗര്‍: സിബിഐ ഓഫിസറാണെന്നു പറഞ്ഞു യുപി പൊലീസിനെ കബളിപ്പിച്ച് റെയ്ഡ് നടത്താനിറങ്ങിയ മുസഫര്‍നഗര്‍ സ്വദേശിയായ ആള്‍ അറസ്റ്റിലായി. തലപ്പാവും കൃത്രിമത്താടിയുമായി ശനിയാഴ്ച രാത്രി 8നു ന്യൂ മാണ്ഡി പൊലീസ് സ്‌റ്റേഷനിലേക്കു കയറിവന്നയാള്‍ സിബിഐ ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തി പോക്കറ്റില്‍നിന്ന് എടുത്തു കാണിച്ചത് വ്യാജ തിരിച്ചറിയല്‍ രേഖകളും തട്ടിപ്പു സേര്‍ച് വാറന്റും. 


ഇത് വിശ്വസിച്ച് സ്‌റ്റേഷന്‍ അധികൃതര്‍ വിട്ടു നല്‍കിയ 2 കോണ്‍സ്റ്റബിളുമാരുമായി സ്ഥലം വിട്ട ആള്‍മാറാട്ടക്കാരന്റെ പദ്ധതി പക്ഷേ പൊളിഞ്ഞത് ആദേശ് ഗോയല്‍ എന്ന ബിസിനസുകാരന്റെ വീട്ടില്‍ റെയ്ഡിനു ചെന്നപ്പോള്‍. 

മുസഫര്‍നഗറിലെ വൃന്ദാവനില്‍ താമസിക്കുന്ന ഗോയല്‍ ഉത്തരാഖണ്ഡില്‍ അരിമില്‍ നടത്തുന്നയാളാണ്.സിബിഐ ഉദ്യോഗസ്ഥന്റെ ശബ്ദം നല്ല പരിചയമുണ്ടല്ലോയെന്നു തോന്നിയ വീട്ടുകാരില്‍ ഒരാള്‍ ാടിയിലൊന്ന് തൊട്ടുനോക്കിയപ്പോള്‍ അത് ഇളകി വന്നു!ബിസിനസുകാരന്റെ കീഴില്‍ പണ്ടു ജോലി ചെയ്തിരുന്ന ത്രിവിന്ദര്‍ കുമാറായിരുന്നു ആള്‍മാറാട്ടം നടത്തിയെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ