ദേശീയം

മയക്കുമരുന്ന് വില്‍ക്കാന്‍ വിസമ്മതിച്ചു; 14കാരന്റെ വായില്‍ ആഡിസ് ഒഴിച്ചു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ; മയക്കുമരുന്ന് വില്‍ക്കാന്‍ വിസമ്മതിച്ചതിന് 14 വയസുകാരന്റെ വായില്‍ മൂന്നംഗ സംഘം ആഡിസ് ഒഴിച്ച് പൊള്ളിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിടുത്ത് ഫൈജുല്ലാഗഞ്ചിലാണ് സംഭവം. മയക്കുമരുന്ന് വില്‍ക്കാന്‍ നിരന്തരം കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു. ഇത് സമ്മതിക്കാതിരുന്നതില്‍ പ്രകോപിതരായാണ് ആസിഡ് ഒഴിച്ചത്. സംഭവത്തില്‍ ഫൈജുല്ലാഗഞ്ച് സ്വദേശി നൂറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറത്തുപോയ കുട്ടി ഉച്ചയ്ക്ക് വായ തുണി വെച്ച് പൊത്തിപ്പിടിച്ചാണ് തിരികെ വന്നത്. വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആസിഡ് ഒഴിച്ചതാണെന്ന് മനസിലായത്.  മൂന്നുപേര്‍ ചേര്‍ന്ന് വായിലേക്ക് ആസിഡ് ഒഴിച്ചതാണെന്ന് കുട്ടി ആംഗ്യ ഭാഷയിലാണ് പോലീസിനോട് പറഞ്ഞത്. മയക്കുമരുന്ന് വിതരണം ചെയ്യാന്‍ മൂന്ന് പേര്‍ കുട്ടിയെ നിരന്തരമായി നിര്‍ബന്ധിച്ചുന്നതായി കുട്ടിയുടെ അമ്മയും പറഞ്ഞു. 

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും പൂര്‍ണമായി സംസാരിക്കാന്‍ സാധിക്കില്ലെന്നും സ്വനതന്തുവിന് ക്ഷതമേറ്റിട്ടുണ്ടെന്നും ഡോക്ടര്‍ന്മാര്‍ വ്യക്തമാക്കി. സംഭവത്തില്‍ മറ്റു രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി