ദേശീയം

എയിംസ് ആശുപത്രിയിൽ മലയാളി നഴ്‌സ് തീകൊളുത്തി ആത്മഹത്യ ചെയ്തു  

സമകാലിക മലയാളം ഡെസ്ക്

ജയ്‌പൂർ: ജോധ്‌പൂർ എയിംസ് ആശുപത്രിയിൽ മലയാളി നഴ്‌സ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ബിജു പുനോജ്‌ എന്ന മലയാളി നഴ്‌സാണ് അടച്ചിട്ട മുറിക്കുള്ളില്‍ ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. ആശുപത്രിയിലെ മൂന്നാം നിലയിലുള്ള ഓപ്പറേഷന്‍ തിയറ്ററിന് സമീപത്തെ മുറിയിലാണ് യുവതി ആത്മഹത്യ ചെയ്തത്. 

മുറി ഉള്ളിൽ നിന്ന് പൂട്ടിയ ശേഷമാണ് നഴ്‌സ് സ്വയംതീകൊളുത്തിയത്. മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് ആ വഴി പോയവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ അഗ്നിശമന സേനയെ വിവരമറിയിച്ചു. വാതിൽ പൊളിച്ച് അകത്തു കയറിപ്പോഴേക്കും നഴ്‌സ് മരിച്ചിരുന്നു. 

കഴിഞ്ഞ രണ്ട് വര്‍ഷമായി എയിംസിലെ ജീവനക്കാരിയാണ് ബിജു. കുടുംബപരമായ പ്രശ്‌നങ്ങള്‍ മൂലം ബിജു മാനസികമായി അസ്വസ്ഥയായിരുന്നെന്നും വിഷാദ അവസ്ഥയിലായിരുന്നെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു