ദേശീയം

ബം​ഗാളിൽ ബിജെപി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു; തൃണമൂൽ ​ഗുണ്ടകളാണ് കൊലയ്ക്ക് പിന്നിലെന്ന് ബിജെപി 

സമകാലിക മലയാളം ഡെസ്ക്

ഝാര്‍ഗ്രാം (പശ്ചിമ ബംഗാള്‍): ബം​ഗാളിൽ ബിജെപി പ്രവര്‍ത്തകനായ യുവാവ് വെടിയേറ്റ് മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. ഇന്ന് പുലര്‍ച്ചെ ഝാര്‍ഗ്രാമിലെ ബഗുവയിലായിരുന്നു സംഭവം. ഖഗാപതി മഹാതോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് യുവാവിനെ വെടിവെച്ച് കൊന്നതെന്ന് ബിജെപി ആരോപിച്ചു.

തന്റെ മകന്‍ ഹരിനാമ ഭജനയില്‍ പങ്കെടുക്കുകയായിരുന്നു. അവിടേക്ക് മദ്യപിച്ചെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ മകനു നേരെ വെടിയുതിര്‍ത്തു. അവന്‍ ബിജെപി പ്രവര്‍കനായിരുന്നുവെന്നും കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ നീതു റാമിന്റെ ഭര്‍ത്താവ് ദിലീപ് റാമിനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അക്രമികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി