ദേശീയം

'വീണ്ടും ബാറ്റ് എടുക്കാന്‍ ഇടവരുത്തരുതേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു'; ഉദ്യോഗസ്ഥനെ തല്ലിയ ബിജെപി എംഎല്‍എ 

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ ജാമ്യത്തില്‍ ഇറങ്ങിയ ബിജെപി എംഎല്‍എ ആകാശ് വിജയ്‌വര്‍ഗീയയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണം നല്‍കി. ജയില്‍ മോചിതനായ ആകാശ് വിജയ് വര്‍ഗീയയെ ഹാരാര്‍പ്പണം നടത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ വരവേറ്റത്. സംഭവത്തില്‍ ബിജെപി കേന്ദ്രനേതൃത്വം ഉത്കണ്ഠ രേഖപ്പെടുത്തി റിപ്പോര്‍ട്ട് തേടിയ പശ്ചാത്തലത്തിലാണ് പടക്കം പൊട്ടിച്ചും മറ്റും ആകാശ് വിജയ്‌വര്‍ഗീയയ്ക്ക് ജാമ്യം ലഭിച്ചത് മധ്യപ്രദേശിലെ പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകര്‍ ആഘോഷമാക്കിയത്.

അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എത്തിയ മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ ആകാശ് വിജയ്‌വര്‍ഗീയ മര്‍ദിച്ചത് വന്‍വിവാദമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയയുടെ മകനും കൂടിയായ ബിജെപി എംല്‍എയ്ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസമാണ് നാലുദിവസത്തെ ജയില്‍വാസത്തിന് ശേഷം ഭോപ്പാലിലെ പ്രത്യേക കോടതി ആകാശിന് ജാമ്യം അനുവദിച്ചത്. 

ജയില്‍ മോചിതനായി പുറത്തിറങ്ങിയ ആകാശ് വിജയ്‌വര്‍ഗീയ താന്‍ കുറ്റക്കാരനല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.പൊതുതാലപര്യം മുന്‍നിര്‍ത്തിയാണ് താന്‍ അത് ചെയ്തത്. ജനങ്ങളുടെയും മേഖലയുടെയും മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടി പ്രവര്‍ത്തനം തുടരും. വീണ്ടും ബാറ്റേന്താന്‍ ഇടവരുതരുതേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായും എംഎല്‍എ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍