ദേശീയം

അഭിനന്ദന്‍ തിരിച്ചെത്തിയതിന് പിന്നാലെ നിയന്ത്രണരേഖയില്‍ പാക് പ്രകോപനം; കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍, നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാര ജില്ലയില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ശക്തമായി തിരിച്ചടിച്ച സൈന്യം രണ്ടു ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 

സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാലുപേരാണ് കുപ്‌വാരയില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഒരു സിആര്‍പിഎഫ് ജവാനും, രണ്ട് പൊലീസുകാരുമാണ് കൊല്ലപ്പെട്ട മറ്റുളളവര്‍. കുപ്‌വാര ജില്ലയില്‍ ലാന്‍ഗേറ്റ് മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിനിടെയായിരുന്നു ഭീകരരുടെ ആക്രമണം. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇതില്‍ രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു.

മേഖലയില്‍ ഭീകരര്‍ ഉളളതായി വ്യാഴാഴ്ച സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് രാവിലെ ആരംഭിച്ച തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. മൂന്നു സിആര്‍പിഎഫ് ജവാന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഭീകരര്‍ ഒളിച്ചിരുന്ന വീട് ലക്ഷ്യമാക്കി നീങ്ങിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

അതേസമയം നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. മെന്ദര്‍, ബാലാക്കോട്ടെ, കൃഷ്ണ ഖാട്ടി മേഖലകളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി