ദേശീയം

വ്യോമസേന ബിജെപിയുടെത് അല്ല; സൈനിക ആക്രമണം മോദി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു: പി ചിദംബരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ നേട്ടം സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍  രാഷ്ട്രീയ യോഗങ്ങളില്‍ പോലും വ്യോമസേനയുടെ ഓപ്പറേഷന്റെ നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണെന്നും ചിദംബരം പരഞ്ഞു

ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റേതാണെന്നും ബിജെപിയുടേത് അല്ലെന്നും ചിദംബരം പറഞ്ഞു. ദില്ലിയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ജയ്‌ഷേ മുഹമ്മദിന്റെ മൂന്ന് ഭീകരതാവളങ്ങളിലാണ് വ്യോമസേന ആക്രമണം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍